കടുപ്പിച്ച് കേരളം; ഇന്ന് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

രേണുക വേണു| Last Modified വെള്ളി, 21 ജനുവരി 2022 (08:01 IST)

കേരളത്തില്‍ ഇന്ന് മുതല്‍ പുതുക്കിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ജില്ലകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണം. കോവിഡ് രോഗികളുടെ എണ്ണം, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ നിയന്ത്രണങ്ങള്‍.

കാറ്റഗറി ഒന്ന്

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈന്‍ തീയതിയില്‍നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കില്‍, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തില്‍ കൂടുതലാവുകയാണെങ്കില്‍ അവ കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടും.

നിലവില്‍ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി ഒന്നില്‍ ഉള്ളത്.

കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ എല്ലാ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം.

കാറ്റഗറി രണ്ട്

ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആണെങ്കില്‍, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈന്‍ തീയതിയില്‍നിന്ന് ഇരട്ടിയാവുകയാണെങ്കില്‍ അവ കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടും.

നിലവില്‍ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളാണ് കാറ്റഗറി രണ്ടില്‍ ഉള്ളത്.

ഇത്തരം ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല.

മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

കാറ്റഗറി മൂന്ന്

നിലവില്‍ കാറ്റഗറി മൂന്നില്‍ കേരളത്തിലെ ഒരു ജില്ലയും ഇല്ല.

ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആകുന്നുവെങ്കില്‍ അവ കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടും.

ഇത്തരം ജില്ലകളില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല.

മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ.

സിനിമ തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :