സുനന്ദ പുഷ്‌കറിന്റെ മരണം: രോഗവിവരം സംബന്ധിച്ച് ശശി തരൂര്‍ തെറ്റായ വിവരം നല്കിയെന്ന് എയിംസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 22 ജനുവരി 2016 (10:42 IST)
മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ചതുമായി ബന്ധപ്പെട്ട് തരൂരിനെതിരെ എയിംസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സുനന്ദയുടെ രോഗവിവരം സംബന്ധിച്ച് തരൂരും സുഹൃത്തായ ഡോക്‌ടറും തെറ്റായ വിവരം നല്കിയെന്നാണ് പരാമര്‍ശം. ലൂപ്പസ് എന്ന രോഗം സുനന്ദ പുഷ്‌കറിന് ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഈ രോഗം ഉണ്ടെന്നുള്ള വിവരമാണ് തരൂരും സുഹൃത്തായ ഡോക്‌ടറും നല്കിയതെന്നുമാണ് എയിംസിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശം.

കൂടാതെ, ഹൈപ്പോ ഗ്ലൈസീനിയ എന്ന അസുഖം ഉണ്ടായിരുന്നെന്നും ഇവര്‍ വിവരം നല്കിയിട്ടുണ്ട്. അതേസമയം,
ഹൈപ്പോ ഗ്ലൈസീനിയ എന്ന അസുഖം സുനന്ദയ്ക്ക് ഉണ്ടായിരുന്നെങ്കില്‍ ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം ഈ അസുഖമുണ്ടെങ്കില്‍ ഇന്‍സുലില്‍ ചെറിയ അളവിലെങ്കിലും ശരീരത്തില്‍ കടന്നാല്‍ അത് മരണത്തിണ് കാരണമാകുമെന്നും എയിംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാരണത്താലാണ് ഇത് പൊലീസ് പ്രത്യേകം അന്വേഷിക്കണമെന്ന് പറയുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, സുനന്ദയുടെ മരണത്തിന് കാരണം അല്‍പ്രാക്‌സ് എന്ന മരുന്നിന്റെ അമിതോപയോഗം ആണെന്ന് യു എസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തിയിരുന്നു. സുനന്ദയുടെ ആന്തരാവയവങ്ങളുടെ പരിശോധനയ്ക്കു ശേഷമായിരുന്നു എഫ് ബി ഐയുടെ റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :