ഏപ്രിൽ മാസത്തിൽ വേനൽമഴ കൂടും: ചൂട് കുറയാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

അഭിറാം മനോഹർ| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (17:14 IST)
ഏപ്രിൽ മാസത്തിൽ കൂടുമെന്ന് കേന്ദ്ര വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത വേനൽ ചൂടിന് ശമനമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കുന്ന മഴയിലും കൂടുതൽ ലഭിക്കാനാണ് സാധ്യത. മാർച്ച് മാസത്തിൽ ലഭിക്കേണ്ട വേനൽ മഴയിൽ 45% അധികം ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
പകൽ താപനില പൊതുവെ സാധാരണയേക്കാൾ കുറവ് അനുഭവപ്പെടാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :