1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Thottilpalam Madhu

തൊട്ടിൽപാലത്ത് വ്യാപാരി തൂങ്ങിമരിച്ചു

Suicide
കോഴിക്കോട്: വ്യാപാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലത്ത് ഗോപാൽ സ്റ്റേഷനറി കട നടത്തുന്ന വി.കെ.മധു എന്ന 55 കാരനെയാണ് ടൗണിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

ലോക് ഡൗൺ കാരണം ഏറെ ദിവസങ്ങളായി അടച്ചിട്ടിരുന്ന കട കഴിഞ്ഞ ആഴ്ചയാണ് തുറന്നു അറ്റകുറ്റപ്പണികളും പെയിന്റടിക്കുകയും ചെയ്തത്. ഇതിനൊപ്പം ചരക്കുകൾ വാങ്ങി സംഭരിക്കുകയും ചെയ്തതായി സമീപത്തെ വ്യാപാരികൾ പറഞ്ഞു.

തൊട്ടിൽപ്പാലം ടൗണിലെ വ്യാപാരിയായിരുന്ന പരേതനായ ഗോപാലന്റെ മകനാണ് മധു. മാതാവ് മാധവിയമ്മ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
 
 
 
അടുത്ത ലേഖനം
സ്വർണവില കുത്തനെ ഇടിഞ്ഞു