ഭര്‍ത്താവ് കോവിഡ് ബാധിച്ചു മരിച്ച വിഷമത്തില്‍ ഭാര്യയും മകനും തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 3 ഓഗസ്റ്റ് 2021 (10:47 IST)
തൃശൂര്‍: ഭര്‍ത്താവ് കോവിഡ് ബാധിച്ചു മരിച്ച വിഷമത്തില്‍ ഭാര്യയും മകനും തൂങ്ങിമരിച്ചു. പൂക്കോട് വെട്ടിയാട്ടില്‍ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകന്‍ അശ്വിന്‍ (13) എന്നിവരാണ് രണ്ട് കിടപ്പുമുറികളിലായി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ മുതലേ ഇവരെ പുറത്തു കാണാതിരുന്നു, അന്വേഷിച്ചെത്തിയ അയല്‍വാസിയായ സ്ത്രീയാണ് ഉച്ചയോടെ ഇവരുടെ മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് ഇവരുടെ ഭര്‍ത്താവായ സുമേഷ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഭാര്യയും മകനും മാത്രമായി വീട്ടില്‍. ഇരുവരും കടുത്ത വിഷമത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.

തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് അനില. വരാക്കരയിലെ ഗുരുദേവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലീസ് മേല്‍ നടപടി സ്വീകരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :