നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ : ഭര്‍ത്താവ് കസ്റ്റഡിയില്‍

എ കെ ജെ അയ്യര്‍| Last Modified ശനി, 24 ജൂലൈ 2021 (12:39 IST)
ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ടയില്‍ നവ വധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ പേരയം സ്വദേശി ധന്യാ ദാസാണ് ഭര്‍ത്താവ് സ്വദേശി രാജേഷിന്റെ വീട്ടില്‍ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

കിടപ്പുമുറിയിലെ ജനല്‍ കമ്പിയിലായിരുന്നു മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. രണ്ട് മാസം മുമ്പ് നടന്ന ഇവരുടെ വിവാഹം പ്രണയ വിവാഹമായിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി ഇവര്‍ പ്രണയത്തിലായിരുന്നു എന്നാണു ബന്ധുക്കള്‍ പറയുന്നത്. ടിപ്പര്‍ ലോറി ഡ്രൈവറാണ് രാജേഷ്.

കഴിഞ്ഞ ദിവസം രാത്രി രാജേഷ് മദ്യപിച്ച് എത്തിയെന്നും ഇതുമായി ബന്ധപ്പെട്ടു ഇവര്‍ തമ്മില്‍ പിണങ്ങിയതായും സൂചനയുണ്ട്. ഒരു ജൂവലറിയില്‍ സെയില്‍സ് റെപ് ആയിരുന്നു മരിച്ച ധന്യാദാസ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :