1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide, Peringamala, Vipinkumar

പതിനാറുകാരിയുടെ ആത്മഹത്യയിൽ പത്തൊമ്പതുകാരൻ അറസ്റ്റിലായി

Suicide
പാലോട്: പാലോട് പെരിങ്ങമ്മല അഗ്രിഫാമിലെ ഒരുപറ കരിക്കകം ആദിവാസി കോളനിയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടിഞ്ഞാർ വിട്ടിക്കാവ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്തു വീട്ടിൽ ശ്യാമെന്നു വിളിക്കുന്ന വിപിൻ കുമാർ ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ നവംബർ ഇരുപത്തൊന്നിനായിരുന്നു പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പെണ്കുകട്ടി ശാരീരികമായി  ചൂഷണം ചെയ്യപ്പെട്ടതായി കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിയുമായി വിപിൻ കുമാർ പ്രണയത്തിൽ ആയിരുന്നു എന്ന് കണ്ടെത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച: ഡിജിപിയെ മാറ്റി പഞ്ചാബ്