1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Alfina Kilimanur

പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

Suicide
കിളിമാനൂർ: പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടുമ്പുറം കൊല്ലുവിള അജ്മി മൻസിലിൽ നാസർ - ഷീബ ദമ്പതികളുടെ മകൾ അൽഫിന (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം.

കിളിമാനൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ച അൽഫിന. സ്‌കൂളിൽ പോയി തിരിച്ചു വന്ന കുട്ടി റൂമിൽ കയറി ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു.

സംഭവം കണ്ട ബന്ധുക്കൾ ഉടൻ കുട്ടിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല. 
അടുത്ത ലേഖനം
വിദ്യഭ്യാസ സ്ഥാപനങ്ങളിലെ സർ, മാഡം വിളി ഒഴിവാക്കണോ? ഉന്നതവിദ്യഭ്യാസ വകുപ്പ് അഭിപ്രായം തേടുന്നു