നവദമ്പതികളില്‍ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2020 (19:27 IST)
കൊല്ലം ജില്ലയിലെ കുന്നിക്കോട്ട് നവദമ്പതികളില്‍ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അതെ സമയം വിഷക്കായ കഴിച്ച് അവശനിലയിലായ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സുജിത് എന്നയാള്‍ അടുത്ത വീട്ടിലെത്തി വിഷക്കായ കഴിച്ച വിവരം അറിയിച്ചത്.

നാല് മാസം മുമ്പാണ് സുജിത് അഞ്ചല്‍ മാവില സ്വദേശിനി ദേവുവിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. മകളെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും തങ്ങള്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണെന്ന് പറഞ്ഞു ദേവു സുജിത്തിനൊപ്പം പോവുകയായിരുന്നു. ദേവു തൂങ്ങിമരിച്ച സമയത് സുജിത്തിന്റെ മാതാവ് തൊഴിലുറപ്പ് ജോലിക്കു പോയിരുന്നു. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :