'ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു'; നടി മയൂരിയുടെ ആത്മഹത്യ സിനിമാലോകത്തെ ഞെട്ടിച്ചു, ആ മരണത്തിന്റെ കാരണം ഇന്നും അവ്യക്തം

മയൂരിയുടെ ആത്മഹത്യയുടെ കാരണം ഇന്നും അവ്യക്തമാണ്. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മയൂരി ജീവിതം അവസാനിപ്പിച്ചത്

രേണുക വേണു| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (15:14 IST)

ചുരുക്കം സിനമകള്‍കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് മയൂരി. മലയാള സിനിമാലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു മയൂരിയുടെ ആത്മഹത്യ. 22-ാം വയസ്സിലാണ് മയൂരി ഈ ലോകത്തോട് വിട പറയുന്നത്.

മയൂരിയുടെ ആത്മഹത്യയുടെ കാരണം ഇന്നും അവ്യക്തമാണ്. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മയൂരി ജീവിതം അവസാനിപ്പിച്ചത്. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹോദരന് എഴുതിയ കത്തില്‍ മയൂരി പറഞ്ഞിരുന്നു. പ്രേം പൂജാരി, സമ്മര്‍ ഇന്‍ ബത്‌ലഹേം, ആകാശ ഗംഗ, അരയന്നങ്ങളുടെ വീട്, തമിഴില്‍ മന്മഥന്‍, കനാകണ്ടേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1983 ലാണ് മയൂരിയുടെ ജനനം. 1998 ല്‍ സമ്മര്‍ ഇന്‍ ബത്ലഹേമിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 2005 ജൂണ്‍ 16 നാണ് മയൂരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മയൂരി മാറാരോഗത്തിനു അടിമയായെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും വരെ പിന്നീട് ഗോസിപ്പുകള്‍ പ്രചരിച്ചു. എന്നാല്‍ താരം വിഷാദ രോഗത്തിനു അടിമപ്പെട്ടിരുന്നു എന്നാണ് ആ സമയത്ത് പുറത്തുവന്ന മറ്റ് ചില റിപ്പോര്‍ട്ടുകള്‍. മയൂരിയുടെ ആത്മഹത്യയുടെ യഥാര്‍ഥ കാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :