യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (09:44 IST)
കൊല്ലം : ഇരുപത്തിരണ്ടുകാരനായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പളം ചരുവിള വീട്ടിൽ കുമാരൻ - മിനി ദമ്പതികളുടെ മകൻ ആരോമലിനെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി സംസ്കരിച്ചു. യുവാവിന്റെ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ചു. ആരോമലിന്റെ സഹോദരൻ ഏഴു വര്ഷം മുമ്പ് ഇടിമിന്നലേറ്റ് മരിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :