മുണ്ടക്കയം|
JOYS JOY|
Last Modified വെള്ളി, 24 ജൂണ്‍ 2016 (08:44 IST)
രണ്ടരവയസ്സുകാരിയെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടര വയസ്സുള്ള ഇളയമകള്‍ അനീറ്റയെ ജെസി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് അമ്മയായ ജെസി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്യാഴാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. വിഷം കഴിച്ച ജെസിയെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂത്തമകള്‍ അനുമോളെയും ജെസി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജെസിയുടെയും മൂത്ത മകളുടെയും നില ഗുരുതരമാണ്. അതേസമയം, സംഭവത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല.
എന്നാല്‍, പൊലീസും ബന്ധുക്കളും നല്കുന്ന പ്രാഥമികവിവരം അനുസരിച്ച് ജെസിക്ക് മാനസികരോഗമുണ്ട്. ജെസിയുടെ ഭര്‍ത്താവ് പൊലീസ് നിരീക്ഷണത്തിലാണ്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മൊഴി എടുക്കുന്നതിലൂടെ മാത്രമേ സംഭവത്തെപറ്റി കൂടുതല്‍ അറിയാന്‍ കഴിയുകയുള്ളൂ.