തിരുവനന്തപുരം|
aparna shaji|
Last Updated:
തിങ്കള്‍, 20 ജൂണ്‍ 2016 (15:59 IST)
ആരുടെയെങ്കിലും പരാമർശത്തിന്റെ പേരിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയല്ല ചെയ്യേണ്ടിയിരുന്നതെന്ന് ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. വിവാദത്തിന് പിന്നിൽ സ്ഥാപിതമായ താൽപ്പര്യങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണെമെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂരിൽ ദളിത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് എതിര്‍ക്കേണ്ട കാലമാണെന്നുംപെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുമെന്നും ഇതിന് നിയമപരമായ നടപടി കൈകൊള്ളുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ എന്‍ ഷംസീര്‍ എംഎല്‍എയ്ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കുമെതിരെ പരാതിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു.
അറസ്റ്റിനേക്കാള്‍ തങ്ങളെ വേദനിപ്പിച്ചതും നേതാക്കളുടെയും അനുഭാവികളുടെയും വ്യാജ പ്രചാരണങ്ങളാണെന്നും കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. എന്‍ രാജന്റെ മകള്‍ അഞ്ജന(25)യെയാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്ന നിലയിലായിരുന്നു യുവതി.