ബന്ധുക്കളുടെ മുന്നില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം| Last Modified ശനി, 27 ജൂണ്‍ 2015 (17:06 IST)
ബന്ധുക്കള്‍ നോക്കി നില്‍ക്കെ യുവതിയായ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ചെയ്തു. മലയിന്‍‍കീഴ് ഊരൂട്ടമ്പലം കാരാംകോണം അനിഴം വീട്ടില്‍ അജിത് കുമാറിന്‍റെ ഭാര്യ സന്ധ്യ എന്ന 40 കാരിയാണു ആത്മഹത്യ ചെയ്തു.

ഭര്‍ത്താവിന്‍റെ മാതാപിതക്കളുടെയും ഭര്‍തൃ സഹോദരന്‍റെയും മുന്നില്‍ വച്ചായിരുന്നു ആത്മഹത്യ. ബന്ധുക്കളോ മറ്റുള്ളവരോ തീകെടുത്താനും ശ്രമിച്ചില്ല. ഓടിക്കൂടിയ നാട്ടുകാര്‍ സന്ധ്യയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒരു സ്വകാര്യ ചാനലിലെ ജീവനക്കാരാണ് സന്ധ്യയും ഭര്‍ത്താവ് അജിത് കുമാറും. സംഭവ സമയത്ത് അജിത് കുമാറില്ലായിരുന്നു.

അജയകുമാറും സഹോദരന്‍ അജിത് കുമാറും തമ്മിലുണ്ടായിരുന്ന വഴിത്തര്‍ക്കത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അജിത് കുമാര്‍ ജെ.സി.ബി ഉപയോഗിച്ച് വഴി ഇടിച്ചു നിരത്തിയിരുന്നു. തുടര്‍ന്ന് സന്ധ്യയുമായി വഴക്കുകൂടുകയും ചെയ്തു. അജിത്തിന്‍റെ പിതാവ് സദാശിവനും അമ്മ നളിനിയും അജിത്തിനൊപ്പം ചേരുകയും ചെയ്തു.തുടര്‍ന്ന് സന്ധ്യ വീടിനുള്ളില്‍ കയറി മണ്ണെണ്ണ എടുത്ത് ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :