1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Chenkottukonam Parol

പരോളിൽ ഇറങ്ങിയ ആൾ തൂങ്ങിമരിച്ച നിലയിൽ

Suicide
തിരുവനന്തപുരം: പരോളിലിറങ്ങിയ പോത്തൻകോട് ചേങ്കോട്ടുകോണം സ്വാമിയാർമഠം ചീനിവിള വീട്ടിൽ കൃഷ്ണൻ നായരെ (64) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വാമിയാർ മഠത്തിനടുത്തുള്ള ഗാന്ധിസ്മാരകത്തിലെ പുളിമരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.  

2012 ൽ സുഹൃത്തായ കാട്ടായിക്കോണം മാവൂർപ്പാരാ സ്വദേശി സതി വാക്കു തർക്കത്തിനിടെ കുത്തേറ്റു മരിച്ച കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു കൃഷ്ണൻനായർ. രണ്ടുമാസം മുമ്പ് പരോൾ അനുവദിച്ചതിനെ തുടർന്ന് പോത്തങ്കോട്ടുള്ള മകന്റെ വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. കോവിഡ് കാരണം പരോൾ കാലാവധി നീട്ടുകയായിരുന്നു. പോത്തൻകോട് പോലീസ് കേസെടുത്തു.   
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പിഞ്ചുകുഞ്ഞുമായി മാതാവ് കിണറ്റിൽ ചാടി, കുഞ്ഞു മരിച്ചു