അനുബന്ധ വാര്‍ത്തകള്‍
- ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിഷമത്തില്‍ നാടുവിട്ട 14കാരന് കുളത്തില്‍ മരിച്ച നിലയില്‍
- ഞാന്‍ പ്രേമിച്ചു ആത്മാര്‍ഥമായി, അയാള്‍ എന്നെ ചതിക്കില്ലെന്ന് വിശ്വസിച്ചു; സില്‍ക് സ്മിതയുടെ ആത്മഹത്യകുറിപ്പ്
- ശിവപ്രസാദ് ആത്മഹത്യ ചെയ്യാന്‍ കാരണം ഭാര്യയുടെ അശ്ലീല വീഡിയോ കണ്ടത്; വിഷ്ണുവിനെ വീട്ടില്‍ കയറ്റിയിരുന്നത് ബന്ധുവാണെന്ന് കള്ളം പറഞ്ഞ് ! ഒടുവില്‍ അറസ്റ്റ്
- കുറ്റിപ്പുറത്ത് എട്ടുമാസം പ്രായമായ കുഞ്ഞും അമ്മയും പൊള്ളലേറ്റ് മരിച്ച നിലയില്‍
- കണ്ണൂരില്‍ എഎസ്ഐ ആത്മഹത്യ ചെയ്തു
കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം ആറ്റില്‍; ആത്മഹത്യയ്ക്ക് കാരണം മാനസിക സംഘര്‍ഷമെന്ന് സൂചന
കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം കണ്ടെത്തി. കോയമ്പത്തൂര്‍ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജര്‍ പുല്ലമ്പാറ കൂനന്‍വേങ്ങ സ്‌നേഹപുരം ഹിള്‍വ്യൂവില്‍ ഷെമി(49)യെയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവരെ വീട്ടില്‍ നിന്ന് കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തെരച്ചില്‍ നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വാമനപുരം ആറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരത്താണ് ഇവര്‍ കുടുംബസമേതം താമസിച്ചുവന്നിരുന്നത്. ഒരാഴ്ച മുന്‍പ് ഷെമിക്ക് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. തുടര്‍ന്ന് വിശ്രമത്തിനായാണ് കൂനന്‍വേങ്ങയിലുള്ള കുടുംബവീട്ടിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ബാങ്ക് ജോലി സംബന്ധിച്ചും കടുത്ത മാനസിക സംഘര്‍ഷമാണെന്ന് വീട്ടുകാരോടു പറഞ്ഞിരുന്നു.