1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide, Chadayamangalam, Bismi

ഇരുപതുകാരിയായ യുവതി തൂങ്ങിമരിച്ച നിലയിൽ

Suicide
ചടയമംഗലം: കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ഇരുപതുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അക്കോണം സ്വദേശിനി ബിസ്മി ആണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഒരുവർഷം മുമ്പാണ് ആലിഫിഖാനുമായുള്ള ബിസ്മിയുടെ വിവാഹം നടന്നത്. ഭർത്താവ് ആലീഫും ബിസ്മിയും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം.

ആലിഫ്ഖാൻ പോരേടത്ത് ഹോട്ടൽ നടത്തുകയാണ്. പുനലൂർ ആർ.ഡി.ഓ യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം ചെയ്തു. ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സിനിമാ രംഗത്തെ വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി