1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Honey-trap, Poochakkal, Suicide

ഹണിട്രാപ് : വ്യവസായിയുടെ ആത്മഹത്യ സംബന്ധിച്ച് മൂന്നു പേർ അറസ്റ്റിൽ

Honey-trap
ആലപ്പുഴ: നാല് മാസം മുമ്പ് ഹണി ട്രാപ്പിൽ കുടുങ്ങിയ വ്യവസായി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ രായം മരക്കാർ വീട്ടിൽ സജീർ (39), എറണാകുളം അതി പൊഴിക്കൽ റുക്‌സാന ഭാഗ്യവതി എന്ന സോന (36), തൃശൂർ ചേർപ്പ് സ്വദേശി അമ്പാജി (44) എന്നിവരാണ് പൂച്ചാക്കൽ പോലീസിന്റെ പിടിയിലായത്.

വ്യവസായിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. സാമൂഹിക സേവന സംരംഭങ്ങൾക്ക് സഹായം നൽകുന്ന ആളായിരുന്നു മരിച്ച വ്യവസായി. ഇയാളിൽ നിന്ന് കണ്ണാടി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പിരിവിനെത്തിയ റുക്‌സാന പണം തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് വ്യവസായിയുടെ മരണത്തിൽ കലാശിച്ചത്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് എറണാകുളത്ത് വിവാദമായ ഹണി ട്രാപ്പ് കേസിലെ പ്രതിയാണ് സോനാ എന്ന റുക്‌സാന. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അടുത്ത ലേഖനം
"ഗുണ്ട"യ്‌ക്കൊപ്പമിരുന്നു മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ