ഫുട്ബോൾ കളിക്കുന്നതിനിടെ 16 കാരൻ കുഴഞ്ഞുവീണ് മരിച്ചു
ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 16 കാരൻ കുഴഞ്ഞുവീണ് മരിച്ചു. പ്ലസ് വൺ വിദ്യാർഥിയായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ദിൽരാജാണ് ഇന്നലെ രാത്രി കളിക്കിടെ കുഴഞ്ഞുവീണത്.
പാലക്കാട്, കരിമ്പുഴയിലെ ഒരു സ്വകാര്യ ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കാൽതട്ടി വീണതായിരുന്നുവെന്നാണ് ആദ്യം കരുതിയത്. വിളിച്ചിട്ടും എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് ഒപ്പം കളിച്ചിരുന്നവരും ടർഫ് ഭാരവാഹികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോട്ടര സ്വദേശികളായ രാജൻ- ദീപ ദമ്പതികളുടെ മകനാണ് ദിൽരാജ്.
