വിധി ജനതാല്‍പര്യം മുന്‍ നിര്‍ത്തിയുള്ളതെന്ന് സുധീരന്‍

തിരുവനന്തപുരം| Last Updated: ചൊവ്വ, 31 മാര്‍ച്ച് 2015 (18:17 IST)
ബാര്‍ കേസിലെ കോടതി വിധി കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.

മദ്യപാനം മൌലീക അവകാശമല്ലെന്ന കോടതി പരാമര്‍ശം ചരിത്രപരമാണെന്നും സുധീരന്‍ പറഞ്ഞു. ജനതാല്‍പര്യം മുന്‍ നിര്‍ത്തിയുള്ള മഹത്തായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്നും വി എം സുധീരന്‍ പറഞ്ഞു.

മാസങ്ങളായി ചര്‍ച്ചചെയ്യുന്ന ഒരു പ്രശ്‌നത്തിന് പരിസമാപ്തിയുണ്ടായിരിക്കുകയാണ് ഇപ്പോഴെന്നും എന്നാല്‍ മദ്യവിമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :