ബാര്‍ കോഴ: അന്വേഷണം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും

 ബാര്‍ കോഴ , ധനമന്ത്രി കെഎം മാണി , ബാര്‍ കേസ്
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 4 മാര്‍ച്ച് 2015 (12:36 IST)
ബാര്‍ കോഴ കേസിലെ അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കേണ്ട ആവശ്യമില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. നിലവിലെ അന്വേഷണം വേഗത്തിലാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു. നിലവിലെ അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്ന് ബിജു രമേശ് കോടതിയില്‍ പറഞ്ഞു.

ധനമന്ത്രി കെഎം മാണി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടുവെന്നും ആദ്യ ഗഡുവായി ഒരു കോടി രൂപ കോഴ നല്‍കിയെന്നുമാണ് വിജിലന്‍സ് തയാറാക്കിയ എഫ്ഐആറില്‍ പറയുന്നത്. പണം നല്‍കിയെന്ന് ബിജു രമേശ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ ഇതിനോട് യോജിക്കുന്നില്ല. കേസില്‍ ബാറുടമകളുടെ മൊഴിയെടുക്കല്‍ ഇപ്പോഴും തുടരുകയാണ്.

നേരത്തെ, കേരളാ കോണ്‍ഗ്രസ് നേതാക്കളായ പിജെ ജോസഫ്, ചീഫ് വിപ്പ് പിസി ജോര്‍ജ് എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും നേരില്‍ കണ്ട് കേസിലെ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിയമ സഭ സമ്മേളനം ആറാം തിയതി തുടങ്ങുന്ന സാഹചര്യത്തില്‍ കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എല്‍ ഡി എഫ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ സഭ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :