അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലെ ജനകീയ കാന്‍സര്‍ സ്‌ക്രീനിംഗിന് വെയില്‍സ് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം
- ഉമ്മയെ എപ്പോഴും കുറ്റം പറയും; പിതൃമാതാവിനെ കൊല്ലാനുള്ള കാരണം വെളിപ്പെടുത്തി അഫാന്, കണ്ടയുടന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു
- ലഹരി ഉപയോഗം റിപ്പോര്‍ട്ട് ചെയ്യാനുള്ള നമ്പര്‍; ഡിജിപിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം
- മുഖ്യമന്ത്രിയാകാനില്ലെന്ന് സുധാകരന്; പിന്തുണ ചെന്നിത്തലയ്ക്ക്
- ഏറ്റുമാനൂരില്‍ റെയില്‍വെ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; അമ്മയും മക്കളുമെന്ന് സൂചന
ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കം; പത്താം ക്ലാസുകാരന്റെ നില ഗുരുതരം
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം
താമരശേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിന് സമീപം വെച്ച് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. പരുക്കേറ്റ പത്താം ക്ലാസുകാരന്റെ നില ഗുരുതരമാണ്. വിദ്യാര്‍ഥി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് ഷഹബാസിന്റെ തലയ്ക്കാണ് സാരമായി പരുക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളും താമരശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.