പരീക്ഷ എഴുതിക്കൊണ്ടിരിക്കെ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണു മരിച്ചു

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

റെയ്‌നാ തോമസ്| Last Updated: ബുധന്‍, 12 ഫെബ്രുവരി 2020 (10:09 IST)
സഹൃദയ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കോളേജില്‍ എഴുതിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. കൊടകര മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പണ്ടാരിക്കുന്നേല്‍ ജോസിന്റെ മകന്‍ പോള്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

പരീക്ഷയുടെ ഇടയില്‍ കുഴഞ്ഞുവീഴാന്‍ പോയ പോളിനെ അധ്യാപകനും വിദ്യാര്‍ഥികളും ചേര്‍ന്ന് താങ്ങുകയായിരുന്നു. ഉടന്‍തന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുറച്ചുസമയത്തിനുശേഷം മരിച്ചു.

കായികതാരംകൂടിയായ പോള്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന കെടിയു കായികമേളയില്‍ ജാവലിന്‍, ഡിസ്‌കസ് ത്രോ എന്നീ മത്സരങ്ങളില്‍ ഫൈനലില്‍ എത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :