കൊറോണ: ചൈനയിൽ മാത്രം മരണം 800 കടന്നു

അഭിറാം മനോഹർ| Last Updated: ഞായര്‍, 9 ഫെബ്രുവരി 2020 (10:19 IST)
വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 800 കടന്നതായി റിപ്പോർട്ട്. ഞായറാഴ്ച്ച വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇതുവരെ 800 പേരാണ് ചൈനയിൽ കൊറോണ ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. 2000-2003 കാലഘട്ടത്തിൽ ലോകത്ത് ഭീതി വിതച്ച സാർസ് രോഗബാധായെ തുടർന്ന് 774 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിരുന്നത്. കൊറോണ ഇനിയും നിയന്ത്രണവിധേയമാകാത്തതിനാൽ മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത. ഇന്നലെ മാത്രം ചൈനയിൽ 81 പേർ കൊറോണ ബാധയേറ്റ് മരിച്ചെന്നാണ് റിപ്പോർട്ട്.

ചൈനക്ക് പുറമെ 30തോളം രാജ്യങ്ങളിലാണ് കൊറോണ സ്ഥിരീകരിക്കപെട്ടിട്ടുള്ളത്. മൊത്തം 37,547 പേർക്കാണ് ഇതുവരെയും കൊറോണ സ്തിരീകരിച്ചിട്ടുള്ളത്. യു എ ഇയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ യു.എ.ഇ.യില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ സിറ്റിയില്‍നിന്ന് എത്തിയ നാലംഗ ചൈനീസ് കുടുംബത്തിനാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്.

അതേസമയം കൊറോണ വൈറസ് ബാധയെ നേരിടാൻ യു എസ് ചൈനക്കും മറ്റുരാജ്യങ്ങൾക്കുമായി പത്തു കോടി ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മികച്ച രീതിയിലാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :