ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

വേങ്ങര- ചങ്കുവെട്ടി-കോട്ടക്കൽ റൂട്ടിലോടുന്ന ഫ്രണ്ട്സ് ബസിലെ കണ്ടക്ടർ അബ്ദുൽ കരീമാണ് മരിച്ചത്.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (09:21 IST)
ഓടിക്കൊണ്ടിരുന്ന ബസിലെ കണ്ടക്ടർ കുഴഞ്ഞു വീണു മരിച്ചു. വേങ്ങര- ചങ്കുവെട്ടി-കോട്ടക്കൽ റൂട്ടിലോടുന്ന ഫ്രണ്ട്സ് ബസിലെ കണ്ടക്ടർ അബ്ദുൽ കരീമാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ പത്തേകാലിനാണ് സംഭവം. കോട്ടക്കലിൽ നിന്ന് വേങ്ങരയിലേക്ക് വരികയായിരുന്ന ബസിൽ പറപ്പൂർ തറയിട്ടാൽ ഭാഗത്ത് വെച്ച് യാത്രക്കാരിൽ നിന്ന് ടിക്കറ്റ് തുക വാങ്ങുന്നതിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അതേബസിൽ
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :