കോട്ടയം|
Last Modified ശനി, 10 സെപ്‌റ്റംബര്‍ 2016 (08:26 IST)
പ്രധാനധ്യാപിക ശാസിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ നന്ദനയാണ് ശനിയാഴ്ച രാവിലെ മരിച്ചത്. പനവേലില്‍ അനിരുദ്ധന്റെ മകളാണ് നന്ദന. വിദ്യാര്‍ത്ഥിനി മരിച്ച സാഹചര്യത്തില്‍ അധ്യാപികയ്ക്കെതിരെ വാഴക്കുളം പൊലീസ് കേസേടുത്തു.
അധ്യാപിക ശാസിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.