കേരളത്തില്‍ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നത് സിപിഎമ്മിന് മാത്രമാണെന്ന് കുമ്മനം; ബിജെപിക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടന്നിട്ടും പൊലീസ് നോക്കുകുത്തികള്‍ എന്നും കുമ്മനം

സംസ്ഥാനത്ത് പൊലീസ് വെറും നോക്കുകുത്തികളെന്ന് കുമ്മനം

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (11:39 IST)
സംസ്ഥാനത്ത് നിയമത്തിന്റെ ആനുകൂല്യം സി പി എമ്മിന് മാത്രമാണ് ലഭിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബി ജെ പിക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടന്നിട്ടും പൊലീസ് വെറും നോക്കുകുത്തികളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബോംബ് ആക്രമണം ഉണ്ടായതിനെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി പി എം നിയമം കൈയിലെടുത്ത്​ കഴിഞ്ഞിരിക്കുന്നു. അക്രമസംഭവങ്ങൾ ഓരോ ദിവസം കഴിയു​ന്തോറും വ്യാപകവും ശക്​തവുമായി മാറിയിരിക്കുകയാണ്​. കേരളത്തില്‍ സി പി എമ്മിന്റെ അക്രമം നടക്കാത്ത ഒരു സ്ഥലവുമില്ല എന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ അതിനിഷ്‌ഠൂരമായ അക്രമപ്രവർത്തനങ്ങളാണ്​ കണ്ണൂരിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :