നാളെ ബസ് പണിമുടക്ക്, മറ്റന്നാള്‍ ദേശീയ പണിമുടക്ക്; ശ്രദ്ധിക്കുക

വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചൊവ്വാഴ്ച സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ബസ്സുടമസ്ഥ സംയുക്ത സമരസമിതി സൂചനാ പണിമുടക്ക് നടത്തുന്നത്

Strike, Holiday, Kerala Strike, Strike in Kerala, All India Strike, Bus Strike, സമരം, ബസ് സമരം, പണിമുടക്ക്, കേരളത്തില്‍ പണിമുടക്ക്‌
Thiruvananthapuram| രേണുക വേണു| Last Modified തിങ്കള്‍, 7 ജൂലൈ 2025 (09:49 IST)
Strike

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ പണിമുടക്ക്. ജൂലൈ എട്ട് ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്കാണ്. ജൂലൈ ഒന്‍പത് ബുധനാഴ്ച ദേശീയ പണിമുടക്ക്.

വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചൊവ്വാഴ്ച സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ബസ്സുടമസ്ഥ സംയുക്ത സമരസമിതി സൂചനാ പണിമുടക്ക് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെയോ മറ്റു യാത്രാസൗകര്യങ്ങളോ പൊതുജനം ഉപയോഗിക്കേണ്ടിവരും.

മറ്റന്നാള്‍ (ബുധനാഴ്ച) ദേശീയ പണിമുടക്കാണ്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ഒന്നിച്ചാണ് അഖിലേന്ത്യ പണിമുടക്കിനു ആഹ്വാനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നിലും പ്രതിഷേധ കൂട്ടായ്മകളും പ്രകടനങ്ങളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ട്രേഡ് യൂണിയന്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :