അഭിറാം മനോഹർ|
Last Modified ശനി, 5 ജൂലൈ 2025 (18:17 IST)
സംസ്ഥാനത്ത് മുഹറം അവധിയില്‍ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം ജൂലൈ 6ന് ഞായറാഴ്ച തന്നെയാകും മുഹറം അവധി. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് അവധി പ്രഖ്യാപിക്കണമെന്ന് ഒരു വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച അവധിയുണ്ടാകില്ല.
ഇസ്ലാമിക കലണ്ടറിലെ ആദ്യമാസമായ മുഹറം ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെയാണ് സൂചിപ്പിക്കുന്നത്.