തെരുവ് നായ്ക്കൂട്ടം രണ്ടര വയസുകാരനെ കടിച്ചെടുത്ത് കൊണ്ടുപോയി; 39 മുറിവുകൾ

പത്തുമീറ്ററോളം കൊണ്ടുപോയ കുഞ്ഞിനെ നാട്ടുകാരുടെ ബഹളത്തെ തുടർന്നാണ് നായ്‌ക്കൾ ഉപേക്ഷിച്ചത്.

Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (09:06 IST)
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ തെരുവ് നായക്കൂട്ടം കടിച്ചുകൊണ്ടു പോയി. പത്തുമീറ്ററോളം കൊണ്ടുപോയ കുഞ്ഞിനെ നാട്ടുകാരുടെ ബഹളത്തെ തുടർന്നാണ് നായ്‌ക്കൾ ഉപേക്ഷിച്ചത്.
39 മുറിവുകളുണ്ട് ശരീരത്തിൽ

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് ഒളവണ്ണ സഹായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പലാത്തോട്ടത്തിൽ ഹരീഷിന്റെ മകൻ ആകർഷിനെയാണ് നായ്‌ക്കൾ ആക്രമിച്ചത്. കുട്ടികൾ കളിക്കുന്നതിനിടയിലേക്ക് നായ്‌ക്കൾ എത്തിയപ്പോൾ ആകർഷ് വീണുപോവുകയായിരുന്നു. പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :