പരിചയപ്പെട്ടത് വിവാഹവീട്ടിൽ പാട്ടുപാടാൻ എത്തിയപ്പോൾ; കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് യുവാവും യുവതിയും ഒളിച്ചോടി

യുവാവിന് ഭാര്യയും മൂന്ന് മക്കളും യുവതിക്ക് ഭർത്താവും ഒരു മകനുമാണുള്ളത്.

Last Modified തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (11:45 IST)
വിവാഹവീട്ടിൽ പാടാനെത്തിയ യുവാവുമായി യുവതി ഒളിച്ചോടി. ഒരു വിവാഹവീട്ടിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. യുവാവിന് ഭാര്യയും മൂന്ന് മക്കളും യുവതിക്ക് ഭർത്താവും ഒരു മകനുമാണുള്ളത്. പരിചയപ്പെട്ട് എട്ട് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഒളിച്ചോടിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് ഇരുവരെയും അറസ്റ്റ്
ചെയ്തു.

ആഗസ്റ്റ് 30 തിന് ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് യുവാവിന്‍റെ ഭാര്യ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും യുവാവിന്റെ ഭാര്യ നല്ലളം സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കൊല്ലം കൊട്ടാരക്കര ഭാഗത്ത് ഒളിച്ച് താമസിക്കുകയാണെന്ന് വ്യക്തമാകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :