അഭിറാം മനോഹർ|
Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (19:43 IST)
സംസ്ഥാനത്ത് ലോക്ക്‌ഡൗൺ അവസാനിക്കുന്നതിന് മുൻപുള്ള 12,13 തീയതികളിൽ കർശന നിയന്ത്രണത്തോടെ സമ്പൂർണ ലോക്ക്‌ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കൊവിഡ് വ്യാപന തോത് പ്രതീക്ഷിച്ച നിലയിൽ കുറയാത്തതിനെ തുടർന്നാണ് ലോക്ക്‌ഡൗൺ 16വരെ നീട്ടിവെച്ചത്.
ലോക്ക്‌ഡൗൺ നീട്ടിയതോടെ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പരീക്ഷകൾ എല്ലാം തന്നെ 16ന് ശേഷം മാത്രമെ ആരംഭിക്കുകയുള്ളു.അവശ്യ വസ്‌തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ ജൂൺ 16 വരെ പ്രവർത്തിക്കാം. ബാങ്കുകൾ നിലവിലുള്ളത് പോലെ തിങ്കൾ,ബുധൻ,വെള്ളി തീയതികൾ പ്രവർത്തിക്കും.
സ്റ്റേഷനറി,ജ്വല്ലറി,പാദരക്ഷകളുടെ ഷോറൂം,തുണിക്കടകൾ,ഒപ്‌റ്റിക്കൽസ് എന്നിവയ്ക്ക് ജൂൺ 11 ഒരു ദിവസം മാത്രം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ പ്രവർത്തിക്കാൻ അനുവദിക്കും. വാഹനഷോറൂമുകൾ,മെയിന്റനൻസ് വർക്കുകൾ എന്നിവ 11ന് തുറന്ന് പ്രവർത്തിക്കാം.