കൊച്ചി|
VISHNU.NL|
Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (07:57 IST)
പഞ്ചനക്ഷത്രമൊഴികെയുള്ള നിലവില്‍ പ്രവര്‍ത്തിച്ചു വന്ന 312 ബാറുകള്‍ അടച്ചു പൂട്ടാനുള്ള സംസ്ഥാന്‍ സര്‍ക്കാരിന്റെ അബ്കാരി നയത്തിനെതിരേ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കൊടതി ഇന്ന് വിധി പറയും. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ ഹൈക്കൊടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു എങ്കിലും കേരളത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകളെല്ലാം സെപ്റ്റംബര്‍ 30 വരെ തുടരട്ടെയെന്ന് സുപ്രീം കോടതിയില്‍ നിന്ന് ബാറുടമകള്‍ അനുകൂല വിധി നേടിയെടുത്തിരുന്നു.
എന്നാല്‍സെപ്റ്റംബര്‍ 11ലെ ഈ വിധിയുടെ കാലാവധി കഴിഞ്ഞതോടെ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കി. ബാര്‍ ഉടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി എത്രയും പെട്ടെന്നു തീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അടിയന്തര പ്രാധാന്യത്തോടെ ഹൈക്കോടതി ഈ കേസ് പരിഗണിച്ചു വാദം പൂര്‍ത്തിയാക്കിയെങ്കിലും വിധി പറയുന്നതു നീണ്ടു.
ബാറുടമകള്‍ വീണ്ടും സുപ്രിം കൊടതിയേ സമീപിച്ച് അടച്ചുപൂട്ടലിന് ഹൈക്കൊടതി വിധി വരുന്നതു വരെ സ്റ്റേ ഉത്തരവ് നേടിയെടുത്തു. സര്‍ക്കാരിന്റെ നയം ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ ഹൈക്കോടതി ഇന്നു വിധി പറയുമെന്നാണ് പ്രതീക്ഷ. ജസ്റ്റിസ് കെ. സുരേന്ദ്രമോഹനാണ് ഇതുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.