St.Thomas Day 2025: ജൂലൈ 3: ദുക്‌റാന തിരുന്നാള്‍, തോമാശ്ലീഹയുടെ ഓര്‍മ

Dukrana Thirunnal: ഭാരത കത്തോലിക്കാ സഭയില്‍ ദുക്‌റാന തിരുന്നാള്‍ വലിയ ആഘോഷമാണ്

St Thomas Day, July 3 St Thomas Day, St Thomas Day History, St Thomas Feast, സെന്റ് തോമസ് ഡേ, ദുക്‌റാന തിരുന്നാള്‍, വിശുദ്ധ തോമാശ്ലീഹയുടെ ഓര്‍മ, ദുക്‌റാന തിരുന്നാള്‍ ആശംസകള്‍
July 3 St Thomas Day
രേണുക വേണു| Last Modified ബുധന്‍, 2 ജൂലൈ 2025 (11:30 IST)

July 3, St.Thomas Day: ഭാരത ക്രൈസ്തവര്‍ നാളെ (ജൂലൈ 3) വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. എല്ലാ വര്‍ഷവും ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ദുക്‌റാന തിരുന്നാള്‍ എന്നും ഇത് അറിയപ്പെടുന്നു.

ഭാരത കത്തോലിക്കാ സഭയില്‍ ദുക്‌റാന തിരുന്നാള്‍ വലിയ ആഘോഷമാണ്. തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മയാണ് ദുക്‌റാന തിരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു.


Read Here:
St.Thomas Day History: സെന്റ് തോമസ് ഡേ അഥവാ ദുക്‌റാന തിരുന്നാള്‍; അറിയാം ചരിത്രം

എ.ഡി.52 ലാണ് തോമാശ്ലീഹ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. തോമാശ്ലീഹയുടെ നാമധേയത്തിലുള്ള കേരളത്തിലെ വലിയ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂരും പാലയൂര്‍ പള്ളിയും. എഡി 72 ല്‍ തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

തൃശൂര്‍ രൂപതയ്ക്കു കീഴിലുള്ള പാലയൂര്‍ പള്ളിയില്‍ നാളെ ദുക്‌റാന ഊട്ടുതിരുന്നാള്‍ നടക്കും. കുര്‍ബാന സമയം: 06.30 AM, 09.30 AM, 12.00 PM, 01.30 PM, 02.30 PM, 04.00 PM.

രാവിലെ 07.30 നു തളിയക്കുളത്തില്‍ നിന്നുള്ള കൊടിയേറ്റ പ്രദക്ഷിണത്തിനു ശേഷം ഊട്ടുനേര്‍ച്ച ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :