ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വാങ്ങാം; കിലോയ്ക്കു 33 രൂപ

മട്ട, ജയ, കുറുവ ഇവയില്‍ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്

K Rice, LDF, Pinarayi Vijayan Government, K Rice rate supplyco, കെ റൈസ്, സപ്ലൈകോ
രേണുക വേണു| Last Modified ബുധന്‍, 2 ജൂലൈ 2025 (08:55 IST)
K Rice

സപ്ലൈകോയില്‍ ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു രണ്ട് തവണയായി എട്ട് കിലോ അരി കൈപറ്റാം.

നിലവില്‍ അഞ്ച് കിലോയാണ് നല്‍കുന്നത്. കെ റൈസും പച്ചരിയുമായി 10 കിലോ നല്‍കിയിരുന്നത് തുടരും. കെ റൈസ് പരമാവധി അഞ്ചു കിലോഗ്രാമും ബാക്കി പച്ചരിയുമാണ് സബ്‌സിഡിയായി ലഭിക്കുന്ന 10 കിലോയില്‍ നേരത്തെയുണ്ടായിരുന്നത്.

മട്ട, ജയ, കുറുവ ഇവയില്‍ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്. കിലോയ്ക്ക് 42-47 രൂപ നിരക്കില്‍ പൊതുവിപണിയില്‍നിന്ന് വാങ്ങുന്ന അരിയാണ് സംസ്ഥാന സര്‍ക്കാര്‍ 33 രൂപക്ക് വിതരണം ചെയ്യുന്നത്.

കിലോയ്ക്ക് 35-37 രൂപയ്ക്ക് വാങ്ങുന്ന പച്ചരി 29 രൂപയ്ക്കാണ് സപ്ലൈകോ വഴി നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :