അനുബന്ധ വാര്‍ത്തകള്‍
- നടന് ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീര്‍ അറസ്റ്റില്‍
- Minu Muneer Arrested: ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തി; നടി മീനു മുനീര്‍ അറസ്റ്റില്‍
- സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചു കയറി; തിരിച്ചടിയായത് ഡോളറിന്റെ വീഴ്ച
- Kerala Congress (M): യുഡിഎഫുമായി ഒരു ചര്‍ച്ചയ്ക്കുമില്ല, ഇടതുമുന്നണിയില്‍ പൂര്‍ണ തൃപ്തര്‍; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്
- ഡിജിപിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; മാധ്യമപ്രവര്‍ത്തകനല്ലാത്ത ആള് അകത്തുകയറി
സംസ്ഥാനത്ത് മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിക്ക് നഷ്ടം 210.51 കോടി
നിലവിലെ കണക്കുകള്‍ പ്രകാരം 3,753 ഹൈടെന്‍ഷന്‍ പോസ്റ്റുകളും, 29,069 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു.
സംസ്ഥാനത്ത് 2025 മെയ് 24 നുശേഷം നാളിതുവരെ പെയ്ത മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിയുടെ വിതരണ മേഖലയില്‍ ഏകദേശം 210.51 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. നിലവിലെ കണക്കുകള്‍ പ്രകാരം 3,753 ഹൈടെന്‍ഷന്‍ പോസ്റ്റുകളും, 29,069 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു.
3,381 സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകള്‍ക്കും, 79,522 സ്ഥലങ്ങളില്‍ ലോ ടെന്‍ഷന്‍ ലൈനുകള്‍ക്കും തകരാര്‍ സംഭവിച്ചു. വിതരണമേഖലയിലെ 58,036 ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കേടുപാടുകളുണ്ടായി. 164 ട്രാന്‍സ്‌ഫോര്‍മറുകള്‍ പൂര്‍ണ്ണമായും ഉപയോഗശൂന്യമായി. 91,90,731 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സമുണ്ടായി.