ഉംപുന്‍ ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം| സുബിന്‍ ജോഷി| Last Modified ചൊവ്വ, 19 മെയ് 2020 (15:49 IST)
ഉംപുന്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശം. കേരള തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സൂപ്പര്‍ സൈക്ലോണായി മാറിക്കഴിഞ്ഞ ഉംപുന്‍ ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഒഡീഷയുടെ തീരങ്ങളിലുള്ളവരെ ഒഴിപ്പിച്ചു. ഈ നൂറ്റാണ്ടിലെ ആദ്യത്തെ സൂപ്പര്‍ സൈക്ലോണാണ് ഉംപുന്‍ എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തി. ഈ സമയത്ത് കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :