അഭിറാം മനോഹർ|
Last Modified ചൊവ്വ, 5 മെയ് 2020 (07:38 IST)
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ലോക്ക്ഡൗണിന് ശേഷം ഒരാഴ്‌ചത്തെ ഇടവേളയിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ട്.നിലവിൽ ഒരേ സമയത്താണ് പരീക്ഷ. പ്ലസ് വൺ പരീക്ഷകൾ മാറ്റിവെച്ചേക്കും. ഇക്കാര്യങ്ങൾ ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ഇക്കാര്യം ചർച്ചചെയ്തു തീരുമാനിക്കും.
അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും പരീക്ഷകൾ നടത്തുക.പ്ലസ് ടു
പരീക്ഷ രാവിലെയും എസ്.എസ്.എൽ.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും നടത്തുക. ഒരു ബെഞ്ചിൽ രണ്ട് പേർ മാത്രം പരീക്ഷകൾ എഴുതുന്ന തരത്തിലായിരിക്കും ക്രമീകരണം.പൊതുഗതാഗതം തുടങ്ങാത്ത സാഹചര്യമാണ് സംസ്ഥാനത്ത് അപ്പോളെങ്കിൽ കുട്ടികളെ സ്കൂളുകളിലെത്തിക്കാൻ ബദൽ മാർഗം കണ്ടെത്തേണ്ടി വരും.
ക്യാമ്പുകളുടെ എണ്ണം പരമാവധി കൂട്ടി മൂല്യനിർണയം നടത്തുകയോ അതല്ലെങ്കിൽ പരീക്ഷകളുടെ ഉത്തരപേപ്പറുകൾ അധ്യാപകരുടെ വീട്ടിൽനൽകി മൂല്യനിർണയം നടത്തുകയോ ചെയ്യാനാണ് വിദ്യഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. ലോക്ക്ഡൗൺ കാലത്ത് പൊതുഗതാഗതം ഇല്ലാത്തതാണ് അധ്യാപകരുടെ വീട്ടിലേക്ക് ഉത്തരപേപ്പറുകൾ കൊടുത്തുവിടണമെന്ന തീരുമാനത്തിന് പിന്നിൽ.