പ്രായപൂര്‍ത്തിയാകാത്ത ആള്‍ കാര്‍ ഓടിച്ചതിനു 30,250 രൂപ പിഴ !

എ.കെ.ജെ.അയ്യര്‍| Last Modified ഞായര്‍, 12 മാര്‍ച്ച് 2023 (12:59 IST)

പതിനേഴുകാരന്‍ കാര്‍ ഓടിച്ചതിന് കാര്‍ ഉടമയ്ക്ക് 30250 രൂപാ പിഴ വിധിച്ചു. കരിപ്പൂര്‍ പുളിക്കല്‍ വലിയ പറമ്പ് നേടിയറത്തില്‍ വീട്ടില്‍ ഷാഹിനാണ് മഞ്ചേരി കോടതി പിഴ ചുമത്തിയത്. ഷാഹിന്റെ സുഹൃത്തിന്റെ മകനായിരുന്നു കാര്‍ ഓടിച്ചത്. കഴിഞ്ഞ 2022 സെപ്തംബര്‍ 24 നു പതിനേഴുകാരന്‍ കൊളത്തൂര്‍ - വിമാനത്താവളം റോഡിലൂടെ കാര്‍ ഓടിച്ചപ്പോള്‍ കരിപ്പൂര്‍ എസ്.ഐ അബ്ദുല്‍ നാസര്‍ പട്ടര്‍കടവന്‍ ആണ് കേസെടുത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :