തെരഞ്ഞെടുപ്പിന്റെ അമരത്തേയ്ക്ക് ഉമ്മൻ ചാണ്ടി ? നാളെ നിർണായക ചർച്ച

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 17 ജനുവരി 2021 (10:19 IST)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സുപ്രധാന തീരുമാനങ്ങളും ചർച്ച ചെയ്യുന്നതിനായി നാളെ നിർണായക യോഗം ഡൽഹിയിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നിവരാണ് ഹൈക്കമാൻഡുമായി ചർച്ച നടത്തുക. ഉമ്മൻ ചാണ്ടിയ്ക്ക് നൽകുന്ന പദവിയിലും, ഡിസിസി പുനസംഘടനയിലും ചർച്ചകൾ നടക്കും. ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരണം എന്ന് ഘടകകക്ഷികൾ ആവശ്യം ഉന്നയിച്ചതിനാൽ ചർച്ചയിൽ ഇക്കാരത്തിൽ തീരുമാനം ഉണ്ടായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തോൽവി മറികടക്കുന്നതിനും ചർച്ചകൾ ഉണ്ടാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :