എസ് എസ് എൽ സി പരീക്ഷ പേടി: ജീവനൊടുക്കിയ അക്സയ്ക്ക് ആറ് എ പ്ലസ്

എസ് എസ് എൽ സി പരീക്ഷയെ പേടിച്ച് ജീവനൊടുക്കിയ വിദ്യാർഥിനിയ്ക്ക് ആറ് എ പ്ലസ്. മൂവറ്റുപുഴ പുതുപ്പാടി കളരിക്കക്കുടി കുര്യാക്കോസിന്റേയും സിബിയുടേയും മകൾ അക്സ(16) ആണ്കഴിഞ്ഞ 22ന് മരിച്ചത്. ആകെ ആറ് വിഷയമായിരുന്നു അക്സ എഴിതിയിരുന്നത്. എഴുതിയതിനെല്ലാം എ പ്ലസ്

മൂവാറ്റുപുഴ| aparna shaji| Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (10:11 IST)
എസ് എസ് എൽ സി പരീക്ഷയെ പേടിച്ച് ജീവനൊടുക്കിയ വിദ്യാർഥിനിയ്ക്ക് ആറ് എ പ്ലസ്. മൂവറ്റുപുഴ പുതുപ്പാടി കളരിക്കക്കുടി കുര്യാക്കോസിന്റേയും സിബിയുടേയും മകൾ അക്സ(16) ആണ്കഴിഞ്ഞ 22ന് മരിച്ചത്. ആകെ ആറ് വിഷയമായിരുന്നു എഴിതിയിരുന്നത്. എഴുതിയതിനെല്ലാം എ പ്ലസ് നേടുകയും ചെയ്തു.

നിർമല ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനിയായ അക്സ ആകെ ആറ് വിഷയങ്ങൾ മാത്രമേ എഴുതിയിരുന്നുള്ളു. ഇംഗ്ലീഷ്, മലയാളം, ഫിസിക്സ്, ബയോളജി, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങൾക്ക് എ പ്ലസ് ആണ് അക്സയ്ക്ക് ലഭിച്ചിരിക്കുന്നത്. മൂന്ന് സബ്ജക്ട് കൂടി എഴുതാനുണ്ടായിരുന്നു. സോഷ്യൽ സയൻസ് ആയിരുന്നു അക്സക്ക് ബുദ്ധിമുട്ടുണ്ടായിരുന്ന വിഷയം.

പരീക്ഷയെ പേടിച്ച് അക്സ കഴിഞ്ഞ 21 ന് കുളിമുറിയിൽ കയറി തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അയൽവാസികൾ കണ്ടതിനെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 22ന് പുലർച്ചെ മരണമടയുകയായിരുന്നു. മൂവാറ്റുപുഴ നിർമല ഹയർസെക്കണ്ടറി സ്കൂളിലെ തന്നെ വിദ്യാർഥിയായ അതുൽ ആണ് സഹോദരൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :