മൂവാറ്റുപുഴ|
Sajith|
Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (10:34 IST)
സിനിമാ നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കൈയേറി ചുറ്റുമതിലും ബോട്ട് ജെട്ടിയും നിര്‍മ്മിച്ചു എന്ന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ നാളെ
മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധി പറയും. കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് തൃശൂര്‍ വിജിലന്‍സ് കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇതിനിടെ മൂവാറ്റുപുഴയില്‍ പുതിയ വിജിലന്‍സ് കോടതി തുടങ്ങിയതോടെ കേസ് ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.
കൊച്ചുകടവന്ത്ര ഭാഗത്ത് സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും വീടും ജയസൂര്യ നിര്‍മിച്ചു എന്നും ഇത് ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കയ്യേറി നടത്തിയ നിര്‍മാണമാണെന്നും പരാതി ഉയര്‍ന്നിരുന്നു. ഇത് തീരദേശ പരിപാലന സംരക്ഷണനിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിക്കപ്പെട്ടുവെന്നും ആക്ഷേപമുണ്ടായി.
തുടര്‍ന്ന് ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കയ്യേറ്റം നടന്നതായി നഗരസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.
14 ദിവസത്തിനകം സ്വന്തം ചെലവില്‍ നിര്‍മ്മാണം പൊളിച്ച് മാറ്റണമെന്ന് നഗരസഭ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് കോടതിയില്‍ കേസ് വന്നത്.