1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sreenath Bhasi News

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Sreenath Bhasi
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ഐപിസി 509, 354എ, 294 ബി എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി നടനെതിരെ കേസെടുത്തിരുന്നു. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അവതാരികയോട് മോശമായി പെരുമാറുകയായിരുന്നു. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നാണ് അവതാരിക പരാതിയില്‍ പറയുന്നത്. 
 
കൊച്ചിയിലെ ഹോട്ടലില്‍ ആയിരുന്നു അഭിമുഖം നടന്നത്. എന്നാല്‍ ആരോടും മോശമായി സംസാരിച്ചിട്ടില്ല എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. ഇതിനിടെ ശ്രീനാഥ് ഭാസി ഒരു റേഡിയോ അഭിമുഖത്തിനിടെ അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
അടുത്ത ലേഖനം
രൂപയുടെ മൂല്യം സർവകാല താഴ്ചയിൽ, ഇടിവ് ഇനിയും തുടരുമോ, ആകാംക്ഷയിൽ സാമ്പത്തിക ലോകം