തൊടുപുഴ|
Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (18:47 IST)
സ്പിരിറ്റ് റെയ്ഡിനെ ചൊല്ലി അയല്‍വാസിയുമായി ഉണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. മൂന്നാര്‍ തെന്മല എസ്റ്റേറ്റില്‍ താമസിക്കുന്ന കാളിദാസ് എന്ന 35 കാരനാണു കുത്തേറ്റുമരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ചന്ദ്രശേഖര്‍ എന്ന 36 കാരനെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സ്പിരിറ്റ് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാളിദാസിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസും എക്സൈസും റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ സ്പിരിറ്റ് കണ്ടെത്തിയില.
അയല്‍വാസിയായ ചന്ദ്രശേഖരനാണു പൊലീസിനെ വിളിച്ചു വരുത്തിയതെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് സംഘര്‍ഷത്തിനൊടുവില്‍ ചന്ദ്രശേഖരന്‍ കാളിദാസിനെ കുത്തുകയുമാണുണ്ടായത് എന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.