പ്രളയം: മരണം150 കവിഞ്ഞു; നടി അപൂര്‍വ്വ ബോസിനെ രക്ഷിച്ചു

 കാശ്മീര്‍ പ്രളയം, അപൂര്‍വ്വ ബോസ് , ശ്രീനഗര്‍
ശ്രീനഗര്‍| jibin| Last Updated: ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (09:05 IST)
ജമ്മു കശ്മീരിലെ കടുത്ത പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം150 കവിഞ്ഞു. പ്രളയത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി സൈന്യവും വ്യോമസേനയും രക്ഷപ്രവര്‍ത്തനം തുടരുകയാണ്. അതിനിടയില്‍ പ്രളയത്തില്‍ പെട്ട മലയാളി നടി അപൂര്‍വ്വ ബോസിനേയും സംഘത്തിനേയും സുരക്ഷിതസ്ഥാനത്ത് എത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കടുത്തപ്രളയത്തില്‍ പാലങ്ങളും റോഡുകളും തകര്‍ന്നതോടെ പലമേഖലകളും തകര്‍ന്ന അവസ്ഥയിലാണ്. കനത്ത മഴയ്ക്ക് നേരിയ ശമനം വന്നതോടെ സൈന്യം രക്ഷപ്രവര്‍ത്തനം വേഗത്തിലാക്കിയിരിക്കുകയാണ്. മിക്കയിടങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ട് കിടക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇവരെ പലരെയും സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. 2500ഓളം ഗ്രാമങ്ങളെയാണു പ്രളയംബാധിച്ചിരിക്കുന്നത്. ഇതില്‍ 450 ഗ്രാമങ്ങള്‍ പൂര്‍ണമായും മുങ്ങിക്കിടക്കുകയാണ്. ഝലം, സിന്ധ് നദികള്‍ കവിഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മണ്ണിടിച്ചിലെത്തുടര്‍ന്നു ജമ്മു - ശ്രീനഗ‌ര്‍ ദേശിയ പാത അടച്ചിട്ടിരിക്കുകയാണ്.
ഇതുവരെ നൂറുകണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. അതേ സമയം കശ്മീരില്‍ 211 മലയാളികളാണ് കുടുങ്ങിക്കിടക്കുന്നതെന്നും 50 പേരെ ഇന്ന് ദില്ലിയിലെത്തിക്കുമെന്നും. അതിനിടെ ജമ്മു കശ്മീരില്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മലയാളികളുടെ വിവരങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് കൈമാറി.

ഞായറാഴ്ച ദില്ലിയില്‍ നിന്നും വിനോദയാത്രക്കായി പോയ 18 അംഗസംഘമാണ് ശ്രീനഗറില്‍ നിന്ന് തിരിച്ചെത്തിയിട്ടുണ്ട്. ആദ്യ ദിവസം കുഴപ്പമില്ലായിരുന്നെങ്കിലും മഴ കനത്തത്തോടെ ജലനിരപ്പ് ഉയര്‍ന്നു. ശ്രീനഗര്‍ വിമാനത്താവളത്തിന് തൊട്ടടുത്ത് താമസിച്ച ഇവര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ കുടിവെള്ളവും ഭക്ഷണവും കിട്ടിയിരുന്നില്ലെന്നും പറാഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :