കായികമേള സമ്മാനിക്കുന്നത് ലോകോത്തര നിലവാരമുള്ള താരങ്ങളെയെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 4 ഡിസം‌ബര്‍ 2022 (09:07 IST)
ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്‌കൂള്‍ കായികമേളയെന്നും ഇതു മുന്‍നിര്‍ത്തി സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 64-ാമതു സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസരംഗത്തെ സമഗ്ര മുന്നേറ്റത്തിനു കായികപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവിധ കായിക പരിപാടികളിലൂടെ വിദ്യാര്‍ഥികളുടെ നിലവാരം ഉയര്‍ത്തുന്നതിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി 10
മുതല്‍ 12 വയസ് വരെയുളള അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 1000 കേന്ദ്രങ്ങളിലൂടെ ഫുട്‌ബോള്‍ പരിശീലനം നല്‍കും. ജൂഡോയ്ക്കു വേണ്ടി ജൂഡോക്കോ എന്ന പദ്ധതിയും ബോക്‌സിങ്ങിന് വേണ്ടി പഞ്ച് എന്ന പദ്ധതിയും സ്‌കൂള്‍തലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ദേശീയ അത്ലറ്റിക് ഫെഡറേഷനുമായി ചേര്‍ന്ന്
5000 വിദ്യാര്‍ഥികള്‍ക്ക് അത്ലറ്റിക് പരിശീലനം നല്‍കും. ഇതിന്റെ ആദ്യഘട്ടമായി 10 സ്‌കൂളുകളില്‍ സ്പ്രിന്റ്
എന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :