കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി; ഫ്രാന്‍സിസ് ജോര്‍ജ് എല്‍ഡിഎഫിലേക്ക്?

രേണുക വേണു| Last Modified ശനി, 10 ജൂലൈ 2021 (11:24 IST)

പി.ജെ.ജോസഫ് ചെയര്‍മാനായ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാന കമ്മിറ്റി വിളിക്കാതെ പി.ജെ.ജോസഫ്, പി.സി.തോമസ്, മോന്‍സ് ജോസഫ്, ജോയ് എബ്രഹാം എന്നിവര്‍ ചേര്‍ന്ന് പ്രധാന തീരുമാനങ്ങള്‍ എടുത്തതില്‍ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ അടക്കമുള്ള നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ് വേണ്ടവിധം പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിനേക്കാള്‍ ജൂനിയറായ മോന്‍സ് ജോസഫിന് അധിക പരിഗണന നല്‍കുകയാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തെ നേതാക്കള്‍ പറയുന്നു. പാര്‍ട്ടിയില്‍ സെക്രട്ടറി ജനറലായ ജോയ് എബ്രഹാമിന്റെ അപ്രമാദിത്തമാണ് നടക്കുന്നതെന്നും പരാതിയുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ് വീണ്ടും എല്‍ഡിഎഫിലേക്ക് പോകുമെന്നും സൂചനകളുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ജോസ് കെ.മാണി ചെയര്‍മാനായ കേരള കോണ്‍ഗ്രസിലേക്ക് ചേക്കേറാനാണ് സാധ്യത. സ്വതന്ത്ര കക്ഷിയായി എല്‍ഡിഎഫിലേക്ക് പോയാല്‍ യാതൊരു നേട്ടവും ഉണ്ടാകില്ലെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന്റെ വിലയിരുത്തല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :