അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ വിഷു സമ്മാനം,'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈമിലേക്ക് !
- കെ എം ഷാജിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണവും വിദേശ കറൻസികളും പിടിച്ചതായി വിവരം
- ടോസിട്ട കോയിന് നേരെ പോക്കറ്റിലേക്ക്; ക്യാപ്റ്റന്‍ സഞ്ജുവിന് കൈയബദ്ധം, വീഡിയോ
- വിഷു ആശംസകളുമായി പ്രഭാസ്, 'രാധേ ശ്യാം' ജൂലൈ 30 ന് റിലീസ്!
- ഇ പിക്കില്ലാത്ത പരിരക്ഷ ജലീലിന്; പാർട്ടിക്കുള്ളിൽ അസ്വസ്ഥത പുകയുന്നു
കോവിഡിനൊപ്പം ന്യുമോണിയയും; സ്പീക്കറെ ഐസിയുവിലേക്ക് മാറ്റി
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു ന്യുമോണിയ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സ്പീക്കറെ ഐസിയുവിലേക്ക് മാറ്റി. അദ്ദേഹത്തിന്റെആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഹൃദയസംബന്ധമായപ്രശ്നങ്ങള് ഉള്ള ആളായതിനാലാണ് ശ്രീരാമകൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തുന്നത്.
ഏപ്രില്‍ പത്തിനാണ് ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലായിരുന്നു അദ്ദേഹം. പിന്നീടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.