മമ്മൂട്ടിയുടെ വിഷു സമ്മാനം,'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈമിലേക്ക് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (11:10 IST)

തിയേറ്ററുകളില്‍ വന്‍ വിജയമായ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈമിലേക്ക്. പുതിയ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ട് മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 14 വിഷുദിനത്തില്‍ ചിത്രം ഇനി ആമസോണിലൂടെയും കാണാം.

മാര്‍ച്ച് നാലിന് പ്രദര്‍ശനത്തിനെത്തിയ 'ദി പ്രീസ്റ്റ്'ന് കുടുംബപ്രേക്ഷകരെ തിരിച്ച് തിയേറ്ററുകളില്‍ എത്തിക്കാനായി.

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യര്‍,നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഫാദര്‍ ബെനഡിക്ട് എന്ന വൈദികന്റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :