സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ, ഗണേഷ്കുമാര്‍ വോട്ട് ചെയ്യില്ല

തിരുവനന്തപുരം| vishnu| Last Modified ബുധന്‍, 11 മാര്‍ച്ച് 2015 (08:04 IST)
നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ 9.30നു നടത്തും. ഇതിനു മുന്നോടിയായി യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി
എന്‍. ശക്തന്‍ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവച്ചു. പി. അയിഷാ പോറ്റിയാണു പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി. മന്ത്രിസഭാ യോഗം ചേര്‍ന്നു പ്രോടെം സ്പീക്കറായി ഡൊമിനിക് പ്രസന്റേഷനെ നിയമിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്തു. ഇതു ഗവര്‍ണര്‍ അംഗീകരിച്ചതോടെ ഇന്നു സഭ നിയന്ത്രിക്കുന്നതു ഡൊമിനിക് ആയിരിക്കും.

ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് അടുത്തയാഴ്ചയാണ് നടക്കുക. ഇന്നു 12 വരെയാണു സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. അതേസമയം നന്ദിപ്രമേയത്തിന്റെ വോട്ടെടുപ്പിലും സ്പീക്കര്‍ തിരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് (ബി) യുഡിഎഫിനു വോട്ട് ചെയ്യില്ലെന്നു പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള വ്യക്തമാക്കി. യുഡി‌എഫ് മന്ത്രിസഭയില്‍ ഇല്ലാത്തതിനാലാണ് ഇതെന്നാണ് പിള്ള വ്യക്തമാക്കിയത്. ഗ്നേഷ്കുമാര്‍ ആണ് പാര്‍ട്ടിയുടെ ഏക എം‌എല്‍‌എ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :